മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗം സണ്‍ ഓഫ് അലക്സാണ്ടര്‍ റിലീസിനൊരുങ്ങുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്തതമിഴ് സംവിധായകനായ പേരരശ് ആണ്.
ചിത്രം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിന് ശേഷമാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രം ജൂണ്‍ 5നാണ് റിലീസ് ചെയ്യുന്നത്. ഗായത്രി ഫിലിംസിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ ആണ് നിര്‍മാണം. അഖന്‍ഷാ പുരിയാണ് നായിക. മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സാമ്രാജ്യത്തിന്റെ ക്ലൈമാക്‌സ് മമ്മൂട്ടി വെടിയേറ്റ് മരിക്കുന്നതാണ്. സിനിമയ്‌ക്കൊടുവില്‍ അലക്‌സാണ്ടര്‍ മരിക്കുമ്പോള്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം അലക്‌സാണ്ടറുടെ മകനെയും കൊണ്ടു രക്ഷപ്പെടുകയാണ്. ആ മകന്‍ അച്ഛനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ വരുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.
0 comments: